
മാനാാഞ്ചിറ-വെളളിമാട്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി ജില്ലയിൽ കോഴിക്കോട് താലൂക്കിൽ കസബ, കച്ചേരി, വേങ്ങേരി, ചേവായൂർ വില്ലേജുകളിൽ ഉൾപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടുണ്ട്. അറിയിപ്പ് ലഭിച്ച ഗുണഭോക്താക്കൾ അന്നേ ദിവസം കൃത്യ സമയത്ത് ആവശ്യമായ തിരിച്ചറിയൽ രേഖകൾ സഹിതം കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എത്തേണ്ടതാണ്. ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
