കുവൈറ്റ് സിറ്റി: എന്‍ജിനിയറിങ് ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ് കുവൈറ്റ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്ര ശില്‍പിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ ശിശുദിനാഘോഷവും കുട്ടികളുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കളേഴ്‌സ് ഡേയും സംഘടിപ്പിച്ചു. പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഉപദേശക സമതിയംഗം തമ്പി ലൂക്കോസ് ഉദ്ഘാടനം ചെയ്തു. നയന ആര്‍. നായര്‍ ശിശുദിന സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ്, ട്രഷറര്‍ സി.ഒ കോശി, രതീഷ് കുമാര്‍, സലീം എം.എന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സാജന്‍ ഫിലിപ്പ് സ്വാഗതവും ജോ: ട്രഷറര്‍ ജേക്കബ്ബ് ജോണ്‍ നന്ദിയും പറഞ്ഞു.
എല്‍.കെ.ജി മുതല്‍ പത്താം ക്ലാസ് വരെയുള്ളവരെ നാലു വിഭാഗങ്ങളായി തിരിച്ചും മുതിര്‍ന്നവര്‍ക്കായി കൈയ്യക്ഷര മത്സരവും സംഘടിപ്പിച്ചു. കാറ്റഗറി എ. പാര്‍ത്ഥവ് നിധിന്‍, എയ്‌സ് ബിന്‍ ഹനൂദ്, ആല്‍ബി റെജി, കാറ്റഗറി – ബി. ഷിറിയ സുജിത്, റോവന്‍ റോജി, ആന്‍ഡ്രിയ എല്‍സ, കാറ്റഗറി -സി. ഇഷല്‍ വിജേഷ്, സന്‍ജന സുജിത്, നിയാ ആന്‍ ഡാനിയേല്‍, കാറ്റഗറി – ഡി – കാര്‍ത്തിക് ഗിരീഷ്, ഫിഫിന്‍ മാത്യു, സാന്ദ്ര വിജേഷ് എന്നിവരും മുതിര്‍ന്നവര്‍ക്കായി നടത്തിയ കൈയക്ഷര മത്സരത്തില്‍ സിസിത ഗിരീഷ്, പ്രാര്‍ത്ഥന നിഥിന്‍, സന്തോഷ് വി.തോമസ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അന്‍വര്‍ സാരംഗ്, റാഫി കല്ലായി, ആര്‍ച്ച എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ‘യെസ് ബാന്‍ഡ്’ ഗാനസന്ധ്യ പരിപാടികള്‍ക്ക് മിഴിവേകി. ശ്രീകുമാര്‍ വല്ലന, അംബിക മുകുന്ദന്‍ എന്നിവര്‍ വിധികര്‍ത്താക്കളായി. മുഹമ്മദ് ഇക്ബാല്‍, അപര്‍ണ, ഗിരീഷ്, വിവിധ യൂണിറ്റ് ഭാരവാഹികളും നേതൃത്വം നല്‍കി.