‘പ്രതി നിരപരാധിയാണോ? ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍’

‘പ്രതി നിരപരാധിയാണോ? ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍’

വോള്‍കാനോ സിനിമാസിന്റെ ബാനറില്‍ പ്രദീപ് നളന്ദ നിര്‍മിച്ച് സുനില്‍ പൊറ്റമ്മല്‍ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്ത ‘പ്രതി നിരപരാധിയാണോ?’ ഡിസംബര്‍ രണ്ട് മുതല്‍ തിയേറ്ററുകളില്‍. ഇന്ദ്രന്‍സും ഹരീഷ് പേരടിയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഉത്പല്‍ വി.നായനാരാണ്. ബി.കെ.ഹരിനാരായണന്‍, പി.ടി ബിനു എന്നിവരുടെ വരികള്‍ക്ക് അരുണ്‍ രാജ് സംഗീതം പകരുന്നിരിക്കുന്നു. വിനീത് ശ്രീനിവാസന്‍, അരുണ്‍ രാജ്, സിത്താരകൃഷ്ണകുമാര്‍ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.

എഡിറ്റര്‍-ജോണ്‍കുട്ടി.പ്രൊജക്ട് ഡിസൈനര്‍-പ്രവീണ്‍ പരപ്പനങ്ങാടി, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍- മാളില്‍ ശശീന്ദ്രന്‍ , സി. ഉദയ ചന്ദ്രന്‍, പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍-ഷജിത്ത് തിക്കോടി, കല-രഞ്ജിത് കോതേരി,മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ്‌വെല്‍, അസോ. ഡയറക്ടേഴ്‌സ്-രജീഷ് രാജന്‍, അന്‍ഷാദ് അലി, സ്റ്റില്‍സ്-നൗഷാദ് കണ്ണൂര്‍, പരസ്യകല-ഓക്‌സിജന്‍ മീഡിയ, പശ്ചാത്തല സംഗീതം-എസ്. പി വെങ്കിടേഷ്,ൃആക്ഷന്‍-ബ്രൂസിലി രാജേഷ്, നൃത്തം-കുമാര്‍ ശാന്തി, DI.യുഗേന്ദ്രന്‍ , VFX- പിക്ടോറിയല്‍ , SFX-രാജ് മാര്‍ത്താണ്ഡം. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ദേവദാസ് ദേവാങ്കണം, PRO-എ.എസ്. ദിനേശ്.

ഒരു ഫാമിലി സസ്‌പെന്‍സിലൂടെ കടന്നുപോകുന്ന ‘ പ്രതി നിരപരാധിയാണോ ? ‘ എന്ന ഈ ചിത്രം ക്ലീന്‍ യു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി തിയേറ്ററുകളിലെത്തും. ബാലാജി ശര്‍മ്മ , ശ്രീജിത്ത് രവി, അരിസ്‌ട്രോ സുരേഷ് , സുനില്‍ സുഗത , ഇടവേള ബാബു , കണ്ണന്‍ പട്ടാമ്പി , പ്രതീപ് നളന്ദ ,ദേവരാജന്‍ v4u, പ്രതീപ് ബാലന്‍ ,നിതിന്‍ രാജ് ,സുഭാഷ് മേനോന്‍ ,നാസര്‍ വളാഞ്ചേരി ,പാര്‍വതി, നീന കുറുപ്പ് , കുളപ്പുള്ളി ലീല എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *