‘പ്രകൃതിയില്‍ ഇടപെടുമ്പോള്‍’ പഠനം നടത്തി എ.യു.പി.എസ് സൗത്ത് കൊടിയത്തൂരിലെ വിദ്യാര്‍ഥികള്‍

‘പ്രകൃതിയില്‍ ഇടപെടുമ്പോള്‍’ പഠനം നടത്തി എ.യു.പി.എസ് സൗത്ത് കൊടിയത്തൂരിലെ വിദ്യാര്‍ഥികള്‍

കൊടിയത്തൂര്‍: എ.യു.പി.എസ് സൗത്ത് കൊടിയത്തൂരിലെ വിദ്യാര്‍ഥികള്‍ ‘പ്രകൃതിയില്‍ ഇടപെടുമ്പോള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി പഠനം നടത്തി. സ്‌കൂളിന് സമീപമുള്ള വയല്‍ കുട്ടികള്‍ സന്ദര്‍ശിക്കുകയും വയലുമായി ബന്ധപ്പെട്ടുള്ള ആവാസ വ്യവസ്ഥയെക്കുറിച്ച് നിരീക്ഷിക്കുകയും ചെയ്തു. പരിപാടി സ്‌കൂള്‍ പ്രധാനധ്യാപിക കദീജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മുജീബ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ പന്നിക്കോട് ആലി ഹസ്സന്‍ മാഷുടെ നേതൃത്വത്തില്‍ പ്രകൃതിയെ ഇടപെടുമ്പോള്‍ എന്ന വിഷയത്തില്‍ കുട്ടികള്‍ക്ക് ക്ലാസ് എടുത്തു. വയലുകളില്‍ മണ്ണിട്ട് നികത്തുന്നതിന്റെയും കുന്നിടിച്ച് നിരത്തുന്നതിന്റെയും അനന്തരഫലങ്ങള്‍ വളരെ വിശദമായി കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുകയും വയലുമായി ബന്ധപ്പെട്ട ജീവജാലങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. ശാസ്ത്ര അധ്യാപകരായ നസീര്‍ മാഷ്, ഷറീന ടീച്ചര്‍, മുഹമ്മദ് മാഷ് എന്നിവര്‍ നേതൃത്വം നല്‍കി. ക്ലാസ് ലീഡര്‍ അന്‍സില്‍ നന്ദി പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *