വാഴയൂര്‍: തൃക്കോവില്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രം ലക്ഷംദീപ സമര്‍പ്പണവും പളനിതന്ത്രിയുടെ വിശേഷാല്‍ അലങ്കാര പൂജയും ആധ്യാത്മിക സമ്മേളനവും 27ന് നടക്കും. രാവിലെ 9.30ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ഗീതാഞ്ജലി വിജയന്‍ അധ്യക്ഷത വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ മുഖ്യപ്രഭാഷണവും ഡോ. പീയൂഷ് നമ്പൂതിരിപ്പാട് ആത്മീയ പ്രഭാഷണവും നടത്തും. റിട്ട. ആര്‍.ഡി.ഒ പി.രാവുണ്ണിക്കുട്ടി നായര്‍ ആശംസ നേരും. പാര്‍വ്വണ കാര്‍ത്തിക് പ്രാര്‍ഥന ആലപിക്കും. കണ്‍വീനര്‍ വി.ഗോവിന്ദന്‍ സ്വാഗതവും ക്ഷേത്ര പരിപാലന സമിതി പ്രസിഡന്റ് പി.പി ബാലന്‍ നന്ദിയും പറയും.