തലശ്ശേരി: പട്ടാപ്പകല്‍ രണ്ടുപേരെ വെട്ടിക്കൊന്ന കേസില്‍ ഏഴുപേര്‍ പോലിസ് പിടിയില്‍. മുഖ്യപ്രതി പാറായ് ബാബു ഉള്‍പ്പെടെയുള്ള പ്രതികളാണ് പിടിയിലായത്. പ്രതികള്‍ കൃത്യം നടത്താന്‍ ഉപയോഗിച്ച ഓട്ടോയും സംഭവ ശേഷം കര്‍ണാടകയിലേക്ക് കടക്കാന്‍ ഉപയോഗിച്ച ടാറ്റ നക്സോണ്‍ കാറും പോലിസ് കസ്റ്റഡിയിലെടുത്തു. നിട്ടൂരിലെ വെളളരത്തി ഹൗസില്‍ പാറായ് ബാബു എന്ന സുരേഷ് ബാബു(41), ചിറക്കര മുട്ടങ്ങല്‍ ഹൗസില്‍ ജാക്സണ്‍ വിന്‍സെന്റ്(28), വടക്കുമ്പാട് തേരെക്കാട്ടില്‍ വീട്ടില്‍ അരുണ്‍കുമാര്‍(38), പിണറായി പുതുക്കുടി വീട്ടില്‍ സന്ദീപ് ഇ. കെ(38), പടന്നക്കര വാഴയില്‍ ഹൗസില്‍ സുജിത്ത് കുമാര്‍(45), പാറക്കെട്ടിലെ സഹദാസില്‍ മുഹമ്മദ് ഫര്‍ഹാന്‍(29), നിട്ടൂരിലെ വള്ളത്തില്‍ വീട്ടില്‍ കെ. എം നവീന്‍(32) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ ലഹരി മാഫിയയാണെന്ന് പറയാനായിട്ടില്ലെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് കുമാര്‍ പറഞ്ഞു. 23ന് വൈകിട്ടോടെയാണ് തലശ്ശേരി സഹകരണ ആശുപത്രി പരിസരത്തുവെച്ച് ഖാലിദ്(52), സഹോദരി ഭര്‍ത്താവ് ഷമീര്‍(40), ഷമീറിന്റെ അമ്മാവന്റെ മകന്‍ ഷാനിദ്(38) എന്നവരെ സംഘം കത്തികൊണ്ട് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. വെട്ടേറ്റ് ഖാലിദ് തൊട്ടടുത്ത സഹകരണ ആശുപത്രിയില്‍ വെച്ചും ഷമീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുമാണ് മരണപ്പെട്ടത്. പരുക്കേറ്റ ഷാനിദ് ചികിത്സയിലാണ്. ഷാനിദിന്റെ പരുക്ക് ഗുരുതരമല്ല. കൊല്ലപ്പെട്ടവരും അക്രമിച്ചവരും പല ഘട്ടങ്ങളിലായി നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ടെന്നും തലശ്ശേരി എ. എസ്.പി നിധിന്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട ഷമീറിന്റെ മകനെ പാറേല്‍ ബാബുവും ജാക്സണും ചേര്‍ന്ന് അക്രമിച്ചിരുന്നു.