ജര്‍മനിക്ക് ജപ്പാന്‍ ഷോക്ക്

ജര്‍മനിക്ക് ജപ്പാന്‍ ഷോക്ക്

ലോകകപ്പില്‍ വീണ്ടും അട്ടിമറി. മുന്‍ ചാംപ്യന്‍മാരായ ജര്‍മനിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ജപ്പാന്‍ പരാജയപ്പെടുത്തി

ദോഹ: അട്ടിമറികളുടെ ലോകകപ്പായി മാറുകയാണ് ഇത്തവണ ഖത്തറിലേത്. കഴിഞ്ഞ ദിവസം ലോകകപ്പിലെ ഫേഫറിറ്റുകളും അപരാജിതരായി 36 മത്സരങ്ങള്‍ പിന്നിട്ട അര്‍ജന്റീനയെ സൗദി മുട്ടുക്കുത്തിച്ചതിന്റെ ചൂടാറുന്നതിന് മുന്നേ മെറ്റൊരു വലിയ അട്ടിമറിക്ക് കൂടിയാണ് ലോകം സാക്ഷിയായത്. നാല് തവണ ലോകചാമ്പ്യന്മാരായെ ജര്‍മനിയെ ജപ്പാന്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. അര്‍ജന്റീന- സൗദി അറേബ്യ മത്സരവുമായി ഏറെ സമാനത ജര്‍മനി-ജപ്പാന്‍ മത്സരത്തില്‍ സംഭവിച്ചു. ഒരു പെനാല്‍ട്ടിയിലൂടെ ജര്‍മനി മുന്നിലെത്തുകയും പിന്നീട് മത്സരം ജപ്പാന്‍ തിരിച്ചുപിടിക്കുന്നതുമാണ് കണ്ടത്.
ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ ഏവരുടെയും പ്രതീക്ഷകളേയും പ്രവചനങ്ങളേയും അസ്ഥാനത്താക്കിക്കൊണ്ടാണ് ജപ്പാന്‍ വിജയം നേടിയത്. മത്സരം തുടങ്ങുമ്പോഴോ ആദ്യപകുതിയിലോ രണ്ടാം പകുതിയിടെ ആദ്യ മിനിട്ടുകളിലോ ജപ്പാന്‍ ജര്‍മനിയെ തോല്‍പ്പിക്കുമെന്ന് ആരും കരുതിയിരുന്നില്ല. മറിച്ച് ജര്‍മനി ലീഡുയര്‍ത്തി കളിയവാസിനിപ്പിക്കുമെന്ന് കരുതിയവര്‍ക്ക് മുന്നിലാണ് ജപ്പാന്റെ മിന്നല്‍ നീക്കങ്ങളിലൂടെ രണ്ട് ഗോളുകള്‍ പിറന്നത്.

75 മിനിട്ടുകള്‍ വരെ ഒറ്റ ഗോളിന്റെ ലീഡില്‍ തൂങ്ങിയ ജര്‍മനിക്കെതിരേ എട്ട് മിനിട്ടിനിടെ രണ്ട് ഗോളടിച്ച് അട്ടിമറി ജയം സ്വന്തമാക്കുകയായിരുന്നു ജപ്പാന്‍. ജര്‍മനിക്കായി ഗുണ്ടോഗനും ജപ്പാനായി റിട്സുവും അസാനോയും ഗോള്‍ നേടി. 31-ാം മിനിട്ടില്‍ പന്ത് പിടിക്കാന്‍ മുന്നോട്ടിറങ്ങിയ ജപ്പാന്‍ ഗോളി ഗോണ്ട, റാവുമിനെ ഫൗള്‍ ചെയ്തതോടെ റഫറി പെനാല്‍റ്റി ബോക്സിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു. വാര്‍ തീരുമാനത്തിനൊടുവില്‍ പെനാല്‍റ്റി കിക്കെടുത്ത പരിചയസമ്പന്നന്‍ ഗുണ്ടോഗന്‍ അനായാസം ഗോളിലേക്ക് പന്തു തട്ടി. എന്നാല്‍ 75-ാം മിനിട്ടില്‍ റിട്സുവും 83-ാം മിനിട്ടില്‍ അസാനോയും നേടിയ ഗോളുകള്‍ ജപ്പാനെ ലോകകപ്പിന്റെ ചരിത്ര വഴിത്താരകളിലേക്കാണ് ആനയിച്ചത്. സ്‌പെയിനിനോടും കോസ്റ്ററിക്കയോടും അടുത്ത രണ്ട് മത്സരങ്ങളില്‍ ഏറ്റുമുട്ടേണ്ട ജര്‍മനിക്ക് ജപ്പാനോടേറ്റ ഈ തോല്‍വി വലിയ തിരിച്ചടി തന്നെയാണ്.

വണ്‍ ലൗ ആം ബാന്‍ഡ് ധരിക്കുന്നത് വിലക്കിയ ഫിഫയുടെ നീക്കത്തില്‍ പ്രതിഷേധം അറിയിച്ചാണ് ജര്‍മന്‍ ടീം ഇന്നലെ ഇറങ്ങിയത്. മത്സരത്തിന് മുമ്പ് ഫോട്ടോക്ക് പോസ് ചെയ്ത അവര്‍ വാ പൊത്തിയാണ് ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം അറിയിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *