കോഴിക്കോട്: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആഴ്ചവട്ടത്തിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പുതിയ കെട്ടിടോദ്ഘാടനവും സ്‌കൂള്‍ ശതാബ്ദി ആഘോഷ പ്രഖ്യാപനവും നാളെ രാവിലെ 10 മണിക്ക് നടക്കും. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി വി. ശിവന്‍കുട്ടിയും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവിലും ശതാബ്ദി ആഘോഷ പ്രഖ്യാപനം എം.കെ രാഘവന്‍ എം.പിയും നിര്‍വഹിക്കും. ഡോ.എം.കെ മുനീര്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. മേയര്‍ ബീന ഫിലിപ് അധ്യക്ഷത വഹിക്കും. എ.പ്രദീപ് കുമാര്‍ എക്‌സ് എം.എല്‍.എ, സി. രേഖ (വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), കൗണ്‍സിലര്‍മാരായ ഓമന മധു, കവിത അരുണ്‍, എം.സി അനില്‍കുമാര്‍, ഹയര്‍ സെക്കന്ററി റീജിയണല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ. അനില്‍ പി.എം, ഡി.ഡി.ഇ മനോജ്കുമാര്‍.സി, ഡി.ഇ.ഒ ധനേഷ് കെ.പി , സിറ്റി ഉപജില്ല എ.ഇ.ഒ എ. ജയകൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് റഷീദ് അലി, വാര്‍ഡ് കണ്‍വീനര്‍ വി.കെ മൊയ്തീന്‍ കോയ, ഗവ. എല്‍.പി സ്‌കൂള്‍ ആഴ്ചവട്ടം എച്ച്.എം ഹേമലത.കെ എന്നിവര്‍ ആശംസകള്‍ നേരും. പ്രിന്‍സിപ്പാളും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ ബീന പൂവത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ എന്‍.സി മോയിന്‍കുട്ടി സ്വാഗതവും ഹെഡ്മാസ്റ്റര്‍ എ.ബി അശോക് കുമാര്‍ നന്ദിയും പറയും.