‘കലാസൃഷ്ടിയെ അവഹേളിച്ചവര്‍ക്കെതിരെനടപടി വേണം’

‘കലാസൃഷ്ടിയെ അവഹേളിച്ചവര്‍ക്കെതിരെനടപടി വേണം’

മാഹി: കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തേണ്ട ശാസ്ത്രമേളയില്‍ പോലും അന്ധവിശ്വാസങ്ങളുടെ പേരില്‍ ലഹരിക്കെതിsര പ്രശസ്ത ചിത്രകാരന്‍ കെ.കെ സനില്‍ അവതരിപ്പിച്ച ദൃശ്യാവിഷ്‌ക്കാരം എടുത്തു മാറ്റിയ നടപടിയില്‍ കേരള യുക്തിവാദി സംഘം മാഹി യൂണിറ്റ് ശക്തിയായി പ്രതിഷേധിച്ചു. ലഹരി ഉപയോഗം മൂലമുണ്ടായ ഒരു വാഹനാപകട ദൃശ്യം എങ്ങനെയാണ് ശാസ്ത്രമേളക്ക് അപശകുനമാകുന്നത്. മയ്യഴി വിദ്യാഭ്യാസ വകുപ്പ് ലഹരിക്കെതിരേ ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരുമ്പോള്‍ ദേശീയ-അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയ മയ്യഴി വിദ്യാഭ്യാസ മേഖലയിലെ ചിത്രകലാ അധ്യാപകന്റെ കലാസൃഷ്ടി എടുത്ത് മാറ്റിയ പള്ളൂര്‍ വി.എന്‍.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികക്കെതിരേ നടപടി സ്വീകരിക്കണമെന്ന് യുക്തിവാദി സംഘം ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *