- എസ്.എസ്.എല്‍.സി മാര്‍ച്ച് ഒന്‍പത് മുതല്‍
- ഹയര്‍ സെക്കന്‍ഡറി മാര്‍ച്ച് പത്ത് മുതല്‍
തിരുവനന്തപുരം: പൊതുപരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. 2023 മാര്‍ച്ച് ഒന്‍പതിന് എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിക്കും. മാര്‍ച്ച് 29വരെയാണ് പരീക്ഷ ഉണ്ടാവുക. ഹയര്‍ സെക്കന്‍ഡറി പരീക്ഷ കള്‍ മാര്‍ച്ച് 10 മുതല്‍ ആരംഭിക്കും. മാര്‍ച്ച് 30 വരെയാണ് പരീക്ഷയുണ്ടാവുക.
എസ്.എസ്.എല്‍.സിയുടെ മാതൃക പരീക്ഷകള്‍ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. ഏപ്രില്‍ മൂന്നിന് മൂല്യനിര്‍ണയം ആരംഭിച്ച് മെയ്10നകം എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിക്കും.
ഹയര്‍സെക്കന്‍ഡറി മാതൃക പരീക്ഷകള്‍ ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്ന് വരെയാണ് നടക്കുക.
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മൂന്നു പൊതു പരീക്ഷകളും ഒരുമിച്ചുനടത്തുന്നത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെയും എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്കു ശേഷവുമാകും. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്ന് വരെ മോഡല്‍ പരീക്ഷ നടത്തും.
നാലര ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. ഒന്‍പത് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷകള്‍ എഴുതുന്നത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 60,000 ത്തിലധികം വിദ്യാര്‍ഥികളും പരീക്ഷയെഴുതും. മൂല്യനിര്‍ണയ എസ്.എസ്.എല്‍.സിയില്‍ 70ഉം ഹയര്‍സെക്കന്‍ഡറിയില്‍ 82ഉം ക്യാംപുകള്‍ ഉണ്ടാവും.