കോഴിക്കോട്: സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ ആസാദി കാ അമൃത് മഹോത്സവ് ജനസമ്പര്‍ക്ക പരിപാടിക്ക് നാള തുടക്കമാകുമെന്ന് കേരള-ലക്ഷദ്വീപ് മേഖല സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍സ് അഡീഷണല്‍ ഡയരക്ടര്‍ ജനറല്‍ വി. പളനിചാമി ഐ.ഐ.എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ ഉച്ചക്ക് മൂന്ന് മണിക്ക് എം.കെ രാഘവന്‍ എം.പി പരിപാടി ഉദ്ഘാടനം ചെയ്യും. കോംട്രസ്റ്റ് ഗ്രൗണ്ടില്‍ ആരംഭിക്കുന്ന പ്രദര്‍ശനത്തില്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും കേന്ദ്ര വികസന പദ്ധതികളെക്കുറിച്ചുമുള്ള ചിത്രപ്രദര്‍ശനം ഒരുക്കുന്നുണ്ട്. പോസ്റ്റല്‍ ഡിപ്പാര്‍ട്ടമെന്റ്, ആയുഷ് മിഷന്‍, ആരോഗ്യവകുപ്പ്, കുടുംബശ്രീ തുടങ്ങി സര്‍ക്കാര്‍ വിഭാഗങ്ങളുടെ സ്റ്റാളുകളും പ്രദര്‍ശന നഗരിയിലുണ്ട്. ഉദ്ഘാടന ചടങ്ങില്‍ മേയര്‍ ബീന ഫിലിപ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടര്‍ ഡോ.എന്‍. തേജ്‌ലോഹിത് റെഡ്ഢി, വി.പളനിചാമി ഐ.ഐ.എസ് എന്നിവര്‍ പങ്കെടുക്കും. കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളില്‍ ക്ലാസ് നടക്കും. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും.
26ന് രാവിലെ 10 മണിക്ക് നാഷണല്‍ ആയുഷ്മിഷന്‍ സംഘടിപ്പിക്കുന്ന സൗജന്യ ആയുര്‍വേദ, ഹോമിയോ മെഡിക്കല്‍ ക്യാമ്പും പൊതു ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള ക്ലാസും കലാപരിപാടികളും നടക്കും. 27ന് ആസാദി കാ അമൃത് മഹോത്സവ് വിഷയത്തെ ആസ്പദമാക്കി ഇന്റര്‍ കോളേജിയേറ്റ് മത്സരവും ഇന്റര്‍ സ്‌കൂള്‍ പെയിന്റിംഗ് മത്സരവും രണ്ട് മണിക്ക് ഇന്റര്‍ കോളേജിയേറ്റ് ദേശഭക്തിഗാന മത്സരവും എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും. 28ന് രാവിലെ 10 മണി മുതല്‍ സാമ്പത്തിക സുരക്ഷാ പദ്ധതികള്‍, പാരന്റിംഗ്, സുകന്യ സ്മൃതി യോജന എന്നീ വിഷയങ്ങളില്‍ ക്ലാസും തുടര്‍ന്ന് മാജിക് ഷോയും രണ്ട് മണിക്ക് ‘മയക്ക്മരുന്നില്‍ നിന്ന് കുട്ടികളുടെ സംരക്ഷണം’ എന്ന വിഷയത്തില്‍ ക്ലാസും ഉണ്ടാകും.
29ന് വിവിധ സ്വയംതൊഴില്‍ പദ്ധതികള്‍, കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസും മാജിക് ഷോയും നടക്കും. ഉച്ചക്ക് 12 മണിക്ക് സമാപന സമ്മേളനവും സമ്മാനദാനവും നടക്കുന്നതോടെ പ്രദര്‍ശനം സമാപിക്കും. പ്രദര്‍ശനത്തില്‍ സൗജന്യ ആധാര്‍ പുതുക്കല്‍ സൗകര്യമുണ്ടാകും. ഉജ്വല ഗ്യാസ് കണക്ഷന്‍ സംബന്ധിച്ചും വിവരങ്ങള്‍ ലഭ്യമാവുന്നതാണ്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ വയനാട്, കണ്ണൂര്‍, പാലക്കാട് ഓഫിസുകള്‍ സംയുക്തമായാമ് നാളെ മുതല്‍ 29 വരെ സംയോജിത ആശയ വിനിമയ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ വയനാട് പബ്ലിസിറ്റി ഓഫിസര്‍ പ്രജിത്ത്കുമാര്‍ എം.വി, കണ്ണൂര്‍ പബ്ലിസിറ്റി ഓഫിസര്‍ ബിജു.കെ മാത്യൂ, പാലക്കാട് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മ്തി
എന്നിവരും പങ്കെടുത്തു.