തിരുവനന്തപുരം കുടപ്പനക്കുന്ന് സര്‍ക്കാര്‍ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും നവംബര്‍ മാസത്തിലെ എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട ഒരു ദിവസം പ്രായമുള്ള പൂവന്‍കോഴി കുഞ്ഞുങ്ങളെ അഞ്ചു രൂപ നിരക്കില്‍ ലഭ്യമാണെന്ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. ആവശ്യമുള്ളവര്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് മണി വരെയുള്ള സമയത്ത് 0471-2730804 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.