മുഹമ്മദ് അബ്ദു റഹിമാന് സ്മരണാഞ്ജലി; സ്മൃതി സംഗമത്തില്‍ വിദ്യാലയത്തില്‍ ചുമര്‍ ശില്‍പം സമര്‍പ്പിച്ചു

മുഹമ്മദ് അബ്ദു റഹിമാന് സ്മരണാഞ്ജലി; സ്മൃതി സംഗമത്തില്‍ വിദ്യാലയത്തില്‍ ചുമര്‍ ശില്‍പം സമര്‍പ്പിച്ചു

കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബിന്റെ നാമധേയത്തില്‍ സ്ഥാപിച്ച പറമ്പില്‍ക്കടവ് മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ സ്മൃതി സംഗമം സംഘടിപ്പിച്ചു. സംഗമത്തിന്റെ ഭാഗമായി സ്‌കൂള്‍ അങ്കണത്തില്‍ ചുമര്‍ ശില്‍പം സമര്‍പ്പിച്ചു. മുന്‍ എം.എല്‍.എ എ.പ്രദീപ്കുമാര്‍ അനാച്ഛാദനം ചെയ്തു. സമൂഹത്തില്‍ മാനവിക വീക്ഷണം പ്രചരിപ്പിക്കുന്നതില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ മുഖ്യപങ്ക് വഹിച്ചതായി എ.പ്രദീപ് കുമാര്‍ പറഞ്ഞു.

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ കുറിച്ച് അധ്യാപകര്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണം കാരണം പുതിയ തലമുറയിലെ വിദ്യാര്‍ഥികള്‍ ചോദിച്ചാല്‍ കൃത്യമായി ഉത്തരം കൊടുക്കാന്‍ കഴിയണം. മുസ്ലിം സമുദായത്തെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ പരിശ്രമിച്ച സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നുവെന്നത് ചരിത്രം പറയുന്നതായി അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സരിത അധ്യക്ഷത വഹിച്ചു. നവീകരിച്ച സ്‌കൂള്‍ മുറ്റം കുന്ദമംഗലം എ.ഇ.ഒ കെ.ജെ പോള്‍ ഉദ്ഘാടനം ചെയ്തു. ശില്‍പി ഗുരുകുലം ബാബുവിനെ ആദരിച്ചു. ടി.വി ബാലന്‍, സി.കെ ആലിക്കുട്ടി മാസ്റ്റര്‍, ആര്‍.ജി രമേശ് എന്നിവര്‍ മുഖ്യതിഥികളായി. ജില്ലാ പഞ്ചായത്ത് അംഗം ഇ.ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ജയപ്രകാശന്‍, സ്‌കൂള്‍ മാനേജര്‍ പി.എം അബ്ദുറഹിമാന്‍ , പി.സുധീഷ് , കെ.ചന്ദ്രന്‍ , എം.കെ കുട്ടികൃഷ്ണന്‍ നമ്പ്യാര്‍, എന്‍.മുരളി , സി.രമേശ്, ഷെരീഫ് പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാന അധ്യാപകന്‍ കെ. ഭാഗ്യനാഥന്‍ സ്വാഗതവും ടി.പി മുഹമ്മദ് അലി നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *