മാമലനാട് സംഗമം പ്രതിനിധി സമ്മേളനം നടത്തി

മാമലനാട് സംഗമം പ്രതിനിധി സമ്മേളനം നടത്തി

കോഴിക്കോട്: ജനുവരി 28, 29 തീയതികളില്‍ വയനാട് മാനന്തവാടിയില്‍ നടക്കുന്ന മാമലനാട് സംഗമത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം ചേര്‍ന്നു. കോഴിക്കോട് മലബാര്‍ ഹോസ്പിറ്റല്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. മാമലനാട് സംഗമത്തിന്റെ വിജയത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഒ.കെ ഉസ്മാന്‍ ഹാജി (കൊടുവള്ളി) ചെയര്‍മാനും ജാബിര്‍ കക്കോടി ജനറല്‍ കണ്‍വീനറുമായി 501 അംഗ സ്വാഗതസംഘം നിലവില്‍ വന്നു. പ്രതിനിധി സമ്മേളനം മാധ്യമ പ്രവര്‍ത്തകനും വിചാരവേദി സെക്രട്ടറിയുമായ നിസാര്‍ ഒളവണ്ണ ഉദ്ഘാടനം ചെയ്തു. ഒ.കെ ഉസ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞാലിക്കുട്ടി, പി. അനില്‍, സാഹിത്യകാരി മിനി സജി, കെ. കോയ, അബ്ദുറഹിമാന്‍ ഫറോക്ക്, ശ്രീജ ബാലന്‍, സാബിറ പാതിരിയാട്ട്, ശ്രീജ കക്കോടി, മലബാര്‍ ഹോസ്പിറ്റല്‍ മാനേജര്‍ ഷഫീഖ്, ജാബിര്‍ കക്കോടി, ഖാലിദ് കാസര്‍ക്കോട് പ്രസംഗിച്ചു. കവിത രചന, കവിത പാരായണം, ചിത്രരചന മത്സരം, പാചക മത്സരം എന്നിവ ഡിസംബര്‍ 24ന് രാവിലെ പത്തു മണിക്ക് ഒളവണ്ണ സഫയര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടത്താന്‍ തീരുമാനിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *