പേരാമ്പ്ര:വിട പറയാം ലഹരിയോട്
അണിചേരാം സാമൂഹ്യ ശുചിത്വത്തോട് ‘ എന്ന മുദ്രാവാക്യമുയർത്തി നവംബർ 25 ന് പേരാമ്പ്രയിൽ സംഘടിപ്പിക്കുന്ന ഹരിത സംഗമത്തോടനുബന്ധിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ശുചീകരണ പ്രവൃത്തി നടത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പരിധിയിലെ ഹരിത കർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തി സംഘടിപ്പിച്ചത്.130 ഹരിത സേനാംഗങ്ങൾ പങ്കെടുത്തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഹരിത കർമ സേനാംഗങ്ങൾക്കൊപ്പം ഹെഡ് നഴ്സ്സ് ലിസമ്മ അബ്രഹാം, പി.ആർ. ഒ എൻ.കെ സിനില, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അസ്സീസ്, ശരത് എന്നിവരും നേതൃത്വം നൽകി.
ചടങ്ങിൽ ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. കൂത്താളി പഞ്ചായത്തംഗം കെ.പി സജീഷ്,
ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.പി രാധാകൃഷ്ണൻ , ശുചിത്വ മിഷൻ റിസോഴ്‌സ് പേഴ്‌സൺ വി.പി ഷൈനി, ഡോ.കെ ഗോപാലകൃഷ്ണൻ, ഹെൽത്ത് സൂപ്പർവൈസർ വി.വി മനോജ് കുമാർ എന്നിവർ സംസാരിച്ചു.