പാലിന് മില്‍മ ആറ് രൂപ കൂട്ടി; വില വര്‍ധിപ്പിക്കാന്‍ മില്‍മക്ക് സര്‍ക്കാരിന്റെ അനുമതി

പാലിന് മില്‍മ ആറ് രൂപ കൂട്ടി; വില വര്‍ധിപ്പിക്കാന്‍ മില്‍മക്ക് സര്‍ക്കാരിന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന് ആറ് രൂപ കൂട്ടാന്‍ തീരുമാനം. വില വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. വിലവര്‍ധനവ് എന്ന് മുതല്‍ പ്രാബല്യത്തില്‍ വരണമെന്നത് മില്‍മ ചെയര്‍മാന് തീരുമാനിക്കാം. പാലിന്റെ വില അഞ്ചു രൂപയെങ്കിലും വര്‍ധിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു. വിലവര്‍ധനയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുമെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വില വര്‍ധിപ്പിക്കാന്‍ മില്‍മക്ക് അനുമതി നല്‍കിയത്.

സംസ്ഥാനത്ത് മദ്യവിലയും കൂടും. മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ വില്‍പ്പന നികുതി രണ്ട് ശതമാനം കൂട്ടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതോടെ മദ്യത്തിന്റെ വില വര്‍ധിക്കും. മദ്യ ഉല്‍പ്പാദകരില്‍ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം നികുതിയാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. വിറ്റുവരവ് നികുതി ഒഴിവാക്കിയതോടെയുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില വര്‍ദ്ധിപ്പിച്ചത്. നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *