തലശ്ശേരി: നഗരസഭ ട്രാഫിക് റെഗുലേറ്ററി യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എം ജമുനാറാണിയുടെ അധ്യക്ഷതയില്‍ നഗരസഭഓഫിസില്‍ ചേര്‍ന്നു. അനിയന്ത്രിതമായ പാര്‍ക്കിങ്ങിനെതിരേ പോലിസും, ആര്‍. ടി.ഒയും കര്‍ശന നടപടി സ്വീകരിക്കും. ഒ.വി റോഡില്‍കീര്‍ത്തി ഹോസ്പിറ്റലിനു സമീപം കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നിര്‍ത്തുന്നത് പൂര്‍ണമായുംതടയും. ഡൗണ്‍ ടൗണ്‍ മാള്‍, ലോഗന്‍സ് റോഡ്, എന്നിവിടങ്ങളില്‍അനധികൃതഓട്ടോ പാര്‍ക്കിങ്ങിനെതിരേകര്‍ശന നടപടി സ്വീകരിക്കും. ടി.എം.സി നമ്പറില്ലാത്ത ഓട്ടോകള്‍പാര്‍ക്ക് ചെയ്യുന്നതിനെതിരേ നടപടി സ്വീകരിക്കും.
മെയിന്‍ റോഡിലെവണ്‍വേ സംവിധാനത്തിനെതിരേ ജോണ്‍ ജോസഫ് കേരള ലോകയുക്ത മുന്‍പാകെ നല്‍കിയകത്ത് യോഗംചര്‍ച്ചചെയ്തു. ബന്ധപ്പെട്ടആളുകളെവിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. മെയിന്‍ റോഡിലെകയറ്റിറക്ക്സമയക്രമം മുന്‍ തീരുമാന പ്രകാരംകര്‍ശനമാക്കാന്‍ തീരുമാനിച്ചു. റൂട്ട് മാറി ഓടുന്നബസുകള്‍ക്ക് എതിരേ നടപടിസ്വീകരിക്കും. നഗരസഭയും പോലീസും ചേര്‍ന്ന് സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന സി.സി.ടി.വി പുനഃസ്ഥാപിക്കല്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചു. എരഞ്ഞോളിപ്പാലത്തിനു സമീപം ബസ് സ്റ്റോപ്പില്‍ നിര്‍ത്തുന്നതിനു വേണ്ട നടപടികള്‍സ്വീകരിക്കും. സ്വകാര്യ പാര്‍ക്കിങ് പ്രോത്സാഹനം നല്‍കും. യോഗത്തില്‍ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, നഗരസഭ സെക്രട്ടറി ബിജുമോന്‍ ജേക്കബ്, നഗരസഭഎന്‍ജിനീയര്‍ ജസ്വന്ത്, ട്രാഫിക് ഉദ്യോഗസ്ഥര്‍, എ.എം.വി.ഐ, ട്രാഫിക് എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥര്‍, പോലിസ് ഉദ്യോഗസ്ഥര്‍, റവന്യു ഉദ്യോഗസ്ഥര്‍, പി.ഡബ്ലു.ഡി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.