കോഴിക്കോട്:സംസ്ഥാനത്തെ മുഴുവൻ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോർഡുകൾ തയ്യാറാക്കുന്ന ഡിജിറ്റൽ സർവേയ്ക്ക് അഴിയൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ മുഴുവൻ ആസ്തികളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ സർവേയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. യുഎൽസിസിഎസിന്റെയും യുഎൽടിഎസിന്റെയും നേതൃത്വത്തിലാണ് സർവേ പ്രവർത്തനങ്ങൾ.
ഡ്രോൺ സർവ്വേ സ്വിച്ച് ഓൺ ചെയ്തുകൊണ്ട് സർവേയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവഹിച്ചു. ചോമ്പാല മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് സെക്രട്ടറി, യുഎൽടിഎസ് സൈറ്റ് പ്രോജക്ട് മാനേജർ അഭി അശോക്, സൈറ്റ് കോർഡിനേറ്റർ മിഥുൻ. കെ, വിവിധ വാർഡ് മെമ്പർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.