ജി ടെക് – ജി കോണ്‍ നവംബര്‍ 24 മുതല്‍ 26 വരെ

ജി ടെക് – ജി കോണ്‍ നവംബര്‍ 24 മുതല്‍ 26 വരെ

കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ കംപ്യൂട്ടര്‍ പഠന ശൃംഖലയായ ജി ടെകില്‍ നിന്നും ഐ.എ.ബി യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്കായി ബിരുദദാന ചടങ്ങ് ജീക്കോണ്‍ ഈ മാസം 24, 25, 26 തിയ്യതികളില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ രാവിലെ 10 മുതൽ ചടങ്ങ് നടക്കുമെന്ന് ജി ടെക് ചെയര്‍മാന്‍ മെഹറൂഫ് മണലൊടി അറിയിച്ചു. യു.കെ ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടന്‍സ് ആന്‍ഡ് ബുക്ക് കീപ്പേഴ്സിന്റെ (ഐ.എ.ബി) സര്‍ട്ടിഫിക്കേഷന്‍ ജി ടെക്കിന്റെ DIFA, PDIFAS, MFAS, MFA എന്നീ കോഴ്‌സുകള്‍ വിജയകരമായിപൂര്‍ത്തിയാക്കിയവര്‍ക്കാണ് ജികോണ്‍ സംഘടിപ്പിക്കുന്നത്.

നവംബര്‍ 24 കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലും 25ന് എറണാകുളം ടൗണ്‍ ഹാളിലും 26ന് തിരുവനന്തപുരം ബിഷപ്പ് പേരേര ഹാളിലുമാണ് ചടങ്ങ്. ഐ.എ.ബി.സി.ഇ.ഒ ജാനറ്റ് ജാക്ക്, അഡ്മിന്‍ മാനേജര്‍ സാറ പാല്‍മര്‍ എന്നിവരില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങും.

അക്കൗണ്ടിംഗ് ആന്‍ഡ് മാനേജ്‌മെന്റ് വിഭാഗത്തിലെ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട സര്‍ട്ടിഫിക്കേഷന്‍ ബോഡിയാണ് ഐ.എ.ബി. 22 വര്‍ഷങ്ങളായി ഐ.ടി വിദ്യാഭ്യാസ രംഗത്തുള്ള ജി-ടെക്കിന്റെ പ്രഥമ ബിരുദദാന ചടങ്ങാണ് ജി കോണ്‍.
ജിടെകിന്റെ സംസ്ഥാനത്തെ 250ല്‍ പരം സെന്ററുകളിലുള്ള ഉന്നതവിജയം നേടിയ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ജീക്കോണിന്റെ വിവിധ വേദികളിലായി പങ്കെടുക്കും.
ഈ വര്‍ഷം മുതല്‍ എല്ലാവര്‍ഷവും ഐ.എ.ബി.യു.കെ സര്‍ട്ടിഫിക്കേഷന്‍ ബിരുദദാന ചടങ്ങ് ജികോണ്‍ നടത്തുമെന്ന് ജി – ടെക്ക് മാനേജ്‌മെന്റ് അറിയിച്ചു.
അക്കൗണ്ടിംഗ് കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലെവല്‍-3 എന്ന ബെഞ്ച്മാര്‍ക്ക് ക്വാളിഫിക്കേഷനാണ് ഐ.എ.ബി – യു.കെ, ജി-ടെകിലൂടെ നല്‍കുന്നതെന്ന് ഐ.എ.ബി മേധാവി ജാനറ്റ് ജാക്ക് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *