കോഴിക്കോട്: കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതില്‍ ഹരിത കര്‍മ്മസേനാംഗങ്ങള്‍ മാതൃകയെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. കുന്നുമ്മല്‍ ബ്ലോക്ക് തല ഹരിത കര്‍മ്മസേന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നത് പട്ടാളക്കാരാണെങ്കില്‍ പരിസ്ഥിതി കാക്കുന്ന സേനയാണ് ഹരിത കര്‍മ്മസേന. ശുചിത്വ മാലിന്യ സംസ്‌കരണത്തെ സംബന്ധിച്ച് പൊതുബോധം വളര്‍ത്തിയെടുക്കാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ കൂടുതല്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനും സ്പീക്കര്‍ നിര്‍ദേശിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച പഞ്ചായത്തുകളെ ചടങ്ങില്‍ ആദരിച്ചു. ഹരിത കര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തന അവതരണം, സംശയ നിവാരണം, ഗ്രൂപ്പ് ചര്‍ച്ച, വിവിധ കലാപരിപാടികള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. ചടങ്ങില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കക്കട്ടില്‍ പുത്തലത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു കാട്ടാളി, വി.കെ.റീത്ത, കെ.സജിത്ത്, പി.ജി ജോര്‍ജ്ജ് മാസ്റ്റര്‍, നജീമ കുളമുള്ളതില്‍, ജി.ഇ.ഒ ഗീത കെ.എം, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.