കെ.എം ബഷീര്‍ കേസ്: നരഹത്യാ വകുപ്പ് നിലനില്‍ക്കും; കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍

കെ.എം ബഷീര്‍ കേസ്: നരഹത്യാ വകുപ്പ് നിലനില്‍ക്കും; കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ നരഹത്യാ വകുപ്പ് നിലനില്‍ക്കുമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍. ശ്രീറാം വെങ്കിട്ടരാമനെതിരേയാണ് സര്‍ക്കാര്‍ ഹൈക്കോടതിയിലെത്തിയത്. കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ ആവശ്യമുന്നയിച്ചു.
നരഹത്യ ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹരജിയിലെ പ്രധാന ആവശ്യം. ഹരജി പിന്നീട് കോടതി പരിഗണിക്കും. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി പരിഗണിച്ചായിരുന്നു കീഴ്‌ക്കോടതി മനഃപൂര്‍വമുള്ള നരഹത്യാ വകുപ്പ് ഒഴിവാക്കിയത്. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ്, രണ്ടാം പ്രതി വഫ ഫിറോസ് എന്നിവര്‍ നല്‍കിയ വിടുതല്‍ ഹരജിയിലാണ് തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് നരഹത്യാ വകുപ്പ് ഒഴിവാക്കിയത്. വാഹനപകട കേസില്‍ മാത്രമായിരിക്കും ഇനി വിചാരണ.

Share

Leave a Reply

Your email address will not be published. Required fields are marked *