അബുദാബി: എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്ന് യു.എ.ഇയും സൗദി അറേബ്യയും. എണ്ണ ഉല്‍പ്പാദക, കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്സ് പ്ലസ് തീരുമാനമനുസരിച്ചുള്ള ഉല്‍പ്പാദനം മാത്രമേ ഇപ്പോള്‍ നടത്തുന്നുള്ളൂവെന്നും മറിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന വാര്‍ത്തകള്‍ വാസ്തവമല്ലെന്നും യു.എ.ഇയും സൗദിയും ആവര്‍ത്തിച്ചു.
ഒപെക്സ് പ്ലസ് തീരുമാനം അനുസരിച്ച് നിലവിലെ കരാര്‍ അടുത്തവര്‍ഷം അവസാനം വരെ തുടരുമെന്നും വ്യക്തമാക്കി. പ്രതിദിന എണ്ണ ഉല്‍പ്പാദനം 20 ലക്ഷം ബാരല്‍ കുറയ്ക്കാന്‍ ഒപെക്സ് പ്ലസ് ഒക്ടോബറിലാണ് തീരുമാനമെടുത്തത്.