വേള്‍ഡ് ഫൂട്ട് വോളി; മത്സരാര്‍ത്ഥികളായ രാജ്യങ്ങളെ പ്രഖ്യാപിച്ചു; 20 രാജ്യങ്ങളുടെ പതാക ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ പ്രകാശനം നടത്തി

വേള്‍ഡ് ഫൂട്ട് വോളി; മത്സരാര്‍ത്ഥികളായ രാജ്യങ്ങളെ പ്രഖ്യാപിച്ചു; 20 രാജ്യങ്ങളുടെ പതാക ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ പ്രകാശനം നടത്തി

കോഴിക്കോട്: 2023 ഫെബ്രുവരി 23 മുതല്‍ 27 വരെ ബീച്ചില്‍ നടക്കുന്ന വേള്‍ഡ് ഫൂട്ട്‌വോളി ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന 20 രാജ്യങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. 20 രാജ്യങ്ങളുടെ പതാക ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ പ്രകാശനം ഫൂട്ട്‌വോളി അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് റാം അവതാര്‍, മെര്‍മ്മര്‍ ഇറ്റാലിയ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ കെ.വി സക്കീര്‍ ഹുസൈന് നല്‍കി പ്രകാശനം ചെയ്തു. കേരള ഫൂട്ട്‌വോളി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എമറാള്‍ഡ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ മുഖ്യാതിഥിയായി.

പോസ്റ്റര്‍ പ്രകാശനം ഫൂട്ട്‌വോളി അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് റാം അവതാര്‍, മെര്‍മ്മര്‍ ഇറ്റാലിയ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ കെ.വി സക്കീര്‍ ഹുസൈന് നല്‍കി പ്രകാശനം ചെയ്യുന്നു

ടി.എം അബ്ദുറഹിമാന്‍, സുബൈര്‍ കൊളക്കാടന്‍, കെ.വി അബ്ദുല്‍ മജീദ്, എം. മുജീബ് റഹ്‌മാന്‍, അബ്ദുല്ല മാളിയേക്കല്‍, ഡോ. യു.കെ അബ്ദുല്‍ നാസര്‍, വി.പി അബ്ദുല്‍ കരീം, ഖയിസ് മുഹമ്മദ്, കെ. നിഷാദ്, ഹാഷിം കടായ്ക്കലകം, അജീഷ് അത്തോളി എന്നിവര്‍ സംസാരിച്ചു. ഫൂട്ട്‌വോളി അസോസിയേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ എ.കെ മുഹമ്മദ് അഷറഫ് സ്വാഗതവും ആര്‍. ജയന്ത് കുമാര്‍ നന്ദിയും പറഞ്ഞു. ഫൂട്ട്‌വോളി നടക്കുന്ന ബീച്ച് പരിസരം ഫൂട്ട് വോളി അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് റാം അവതാര്‍ സന്ദര്‍ശിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *