വേട്ടയാടപ്പെടുമോയെന്ന് പേടി; ജഡ്ജിമാര്‍ ജാമ്യം അനുവദിക്കാന്‍ മടിക്കുന്നു; രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

വേട്ടയാടപ്പെടുമോയെന്ന് പേടി; ജഡ്ജിമാര്‍ ജാമ്യം അനുവദിക്കാന്‍ മടിക്കുന്നു; രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ജാമ്യം നല്‍കിയാല്‍ വേട്ടയാടപ്പെടുമോയെന്ന് പേടിയുള്ളതിനാല്‍ ജാമ്യം അര്‍ഹിക്കുന്നവര്‍ക്ക് അനുവദിക്കാന്‍ മടിക്കുന്നുവെന്ന വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ജാമ്യാപേക്ഷയില്‍ നടപടിയെടുത്താല്‍ തങ്ങള്‍ വേട്ടയാടപ്പെടുമോയെന്ന് ജില്ലാകോടതികള്‍ ഭയക്കുന്നു. ഇതിനാല്‍ ഹൈക്കോടതികള്‍ക്കും സുപ്രീം കോടതികള്‍ക്കും പ്രവര്‍ത്തന സമയം ലഭിക്കുന്നില്ലെന്നും അദേഹം വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസായി ചുമതലയേറ്റശേഷം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അനുമോദനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം.

ജില്ലാ കോടതികള്‍ എന്നത് പൊതുജനങ്ങളുമായി ഏറ്റവുമധികം സംവദിക്കുന്ന നിയമസംവിധാനമാണ്. ഹൈക്കോടതിയെയും സുപ്രീംകോടതിയെയും പോലെ പ്രാധാന്യമേറിയത്. സുപ്രധാന വിഷയങ്ങളില്‍ സുപ്രീംകോടതി വലിയ വിധികളെല്ലാം പറയുമ്പോള്‍ ജില്ലാകോടതികള്‍ സാധാരണ പൗരരുടെ സമാധാനം, സന്തോഷം, വിശ്വാസം എന്നിവ ഉറപ്പാക്കാന്‍ നിലകൊള്ളുന്നു. കോവിഡ് കാലത്തുള്‍പ്പെടെ രാജ്യം അതിനു സാക്ഷിയായതാണ്. ജില്ലാ കോടതികള്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നമാണ് അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *