മൂവാറ്റുപ്പുഴ: വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ മൂവാറ്റുപുഴ ഹോസ്റ്റല്‍ പടിയിലാണ് അപകടം. തൊടുപുഴ അല്‍അസ്ഹര്‍ കോളജിലെ വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ആയൂഷ് ഗോപിയാണ് മരിച്ചത്. രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്.
നിയന്ത്രണംവിട്ട കാര്‍ റോഡിന് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.