വിജയികളെ അനുമോദിച്ചു

വിജയികളെ അനുമോദിച്ചു

കോഴിക്കോട്:വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂളിൽ വിവിധ മത്സരങ്ങളിൽ വിജയികളെ അനുമോദിച്ചു. ഈ വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾ, സംസ്ഥാനതല ശാസ്‌ത്രോത്സവ വിജയികൾ, ജില്ലാ – സബ്ജില്ലാതല കലാ-കായിക മത്സരങ്ങളിലെ വിജയികൾ എന്നിവരെയാണ് അനുമോദിച്ചത്.
സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നവീകരണ പ്രവൃത്തി പൂർത്തീകരിച്ചവയുടെ ഉദ്ഘാടനവും നടന്നു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ച മുറ്റം ടൈലിംഗ്, കുടിവെള്ള പദ്ധതി, ചുറ്റുമതിൽ, നവീകരിച്ച കമ്പ്യൂട്ടർ ലാബ്, ഓഫീസ് എന്നിവയുടെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി ഉദ്ഘാടനം നിർവഹിച്ചു.
കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി.രാജശ്രീ, പിടിഎ പ്രസിഡന്റ് കെ.അശോക്കുമാർ, സ്‌കൂൾ മാനേജ്‌മെൻറ് കമ്മിറ്റി ചെയർമാൻ പി. സന്തോഷ്, മദർ പിടിഎ ചെയർപേഴ്‌സൺ ജാസ്മിൻ യൂസഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിവർ സംസാരിച്ചു. പ്രധാന അധ്യാപിക എസ്. സുശീല കുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.പി മനോജ് കുമാർ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *