മെസ്സിയും എംബാപ്പെയും ആദ്യ അങ്കത്തിന് ഇറങ്ങുന്നു

മെസ്സിയും എംബാപ്പെയും ആദ്യ അങ്കത്തിന് ഇറങ്ങുന്നു

ദോഹ: ഫുട്‌ബോള്‍ ലോകത്തെ സൂപ്പര്‍ താരങ്ങളായ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും ഫ്രാന്‍സിന്റെ എംബാപ്പെയും ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നു. മെസ്സിയുടെ അര്‍ജന്റീന സൗദി അറേബ്യയെയാണ് എതിരിടുന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം 3.30നാണ് മത്സരം ആരംഭിക്കുന്നത്. ഫ്രാന്‍സിന്റെ എതിരാളികളാകട്ടെ ആസ്‌ത്രേലിയയാണ്. ഫ്രാന്‍സിന്റെ മത്സരം ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 12.30നാണ്. നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിന് കിരീടം നിലനിര്‍ത്തുക എന്ന വലിയ വെല്ലുവിളിയാണ് മുന്‍പിലുള്ളത്.

ലോകകപ്പ് എന്ന തന്റെ ചിരകാല സ്വപ്‌നത്തിന് ചിറക് വയ്പ്പിക്കാനാണ് ലയണല്‍ മെസ്സിയും സംഘവും ഇത്തവണ ഖത്തറിലെത്തിയത്. ലോകകപ്പ് ഫേവറിറ്റുകളായ അര്‍ജന്റീനക്ക് ജീവന്മരണ പോരാട്ടം തന്നെയായിരിക്കും ഈ ലോകകപ്പ്. സൂപ്പര്‍ താരമായ മെസ്സിക്ക് അവസാന ലോകകപ്പ് എന്നതിലും നല്ല യാത്രയയപ്പ് അര്‍ജന്റീനക്ക് നല്‍കാനില്ല. ഇപ്പോഴല്ലെങ്കില്‍ ഇനിയെന്ന് എന്ന ചോദ്യമില്ലെന്നും ഇതാണ് ആ അവസരമെന്നും ആരാധകര്‍ പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *