ബിബിന്‍ സി.തോമസിന് ഫോക്കസ് യാത്രയയപ്പ് നല്‍കി

ബിബിന്‍ സി.തോമസിന് ഫോക്കസ് യാത്രയയപ്പ് നല്‍കി

കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് യൂണിറ്റ് എട്ടിന്റെ കണ്‍വീനറും വറാ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ഡ്രാഫ്റ്റ്‌സ്മാനുമായ മല്ലപ്പള്ളി ചെങ്ങരൂര്‍ സ്വദേശി ബിബിന്‍ സി. തോമസിന് ഫോക്കസ് യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് സലിംരാജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് സാജന്‍ ഫിലിപ്പ് സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ്, ട്രഷറര്‍ സി.ഒ കോശി, ഉപദേശക സമതി അംഗങ്ങളായ തമ്പി ലൂക്കോസ്, സലിം എം.എന്‍, രതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഫോക്കസിന്റെ ഉപഹാരം സലിം രാജ് കൈമാറി. ബിബിന്‍ തോമസ് മറുപടി പ്രസംഗം നടത്തി. ജോ: ട്രഷറര്‍ ജേക്കബ്ബ് ജോണ്‍ നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *