ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ ബില്‍; നടപടികള്‍ക്ക് തുടക്കം

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ ബില്‍; നടപടികള്‍ക്ക് തുടക്കം

തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ നീക്കാനുള്ള നടപടികള്‍ക്ക് തുടക്കം. ഇതിനായുള്ള ബില്‍ അടുത്താഴ്ചയോടെ തയാറാവും. സമാനസ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്ന രീതിയിലാണ് പുതിയ നിയമം തയ്യാറാക്കുന്നത്.
കേരളത്തിലെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ തയാറാക്കണമെന്ന് മന്ത്രിസഭ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയമ വകുപ്പിന്റെ നടപടികള്‍ പുരോഗമിക്കുന്നത്.

ആര്‍ട്സ് ആന്റ് സയന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സലര്‍ ആയിരിക്കും. ആരോഗ്യ, ഫിഷറീസ്, സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലര്‍ ഉണ്ടാവും. ബില്‍ പാസാക്കുമ്പോള്‍ സര്‍ക്കാരിന് അധിക സാമ്പത്തികബാധ്യത വരുമെങ്കില്‍ അത് നിയമസഭയില്‍ കൊണ്ടുവരും മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതായുണ്ട്. അക്കാര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പുതിയ ചാന്‍സലര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്നായിരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *