ചരിത്രം പഠിക്കുന്നതോടൊപ്പം കുട്ടികൾ സംസ്‌കാരത്തെക്കുറിച്ചും 	പൈതൃകത്തെക്കുറിച്ചും മനസ്സിലാക്കേണ്ടതുണ്ട്   		മന്ത്രി അഹമ്മദ് ദേവർകോവിൽ

ചരിത്രം പഠിക്കുന്നതോടൊപ്പം കുട്ടികൾ സംസ്‌കാരത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും മനസ്സിലാക്കേണ്ടതുണ്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്:കുട്ടികൾ ചരിത്രം പഠിക്കുന്നതോടൊപ്പം സംസ്‌കാരത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും മനസ്സിലാക്കേണ്ടതുണ്ടെന്ന് തുറമുഖം മ്യൂസിയം

                                                   വിജയികളോടൊപ്പം

പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. സംസ്ഥാന പുരാരേഖാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരള ചരിത്ര ക്വിസ് 2022 ന്റെ മെഗാ ഫൈനൽ ഉപഹാര സമർപ്പണത്തിന്റെയും ക്യാഷ് അവാർഡിന്റെയും വിതരണത്തിന്റെ ഉദ്ഘാടനം ചാലപ്പുറം ഗവ ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മനുഷ്യ സംസ്‌കൃതിയുടെ ഗീതികളാണ് താളിയോലകളിൽ രേഖപ്പെടുത്തിയിട്ടുളളത്. വസ്തുനിഷ്ഠമായ ചരിത്രമായിരിക്കണം മനസ്സിലാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മെഗാ ഫൈനൽ വിജയികൾക്കുള്ള ഉപഹാരവും ക്യാഷ് അവാർഡും മന്ത്രി വിതരണം ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ പി. കെ. നാസർ, സി. രേഖ, പ്രിൻസിപ്പൽ എ.കെ. മധു, ഹെഡ്മിസ്ട്രസ് ടി.എം.സുജയ, പി ടി എ പ്രസിഡന്റ് എം സുരേഷ്, എസ് എം സി ചെയർമാൻ അബ്ദുൾ സാലു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന പുരാരേഖാ വകുപ്പ് ഡയറക്ടർ ജെ.രജികുമാർ സ്വാഗതവും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജോസഫ് സ്‌കറിയ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *