ഗുണം കുറഞ്ഞ ടൈല്‍ നല്‍കിയത് കാരണം നഷ്ടം സംഭവിച്ചെന്ന കേസ്: ഹരജിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന്

ഗുണം കുറഞ്ഞ ടൈല്‍ നല്‍കിയത് കാരണം നഷ്ടം സംഭവിച്ചെന്ന കേസ്: ഹരജിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന്

തലശ്ശേരി: ഗുണം കുറഞ്ഞ ടൈല്‍ നല്‍കിയത് കാരണം നഷ്ടം സംഭവിച്ചുവെന്ന ഹരജിയില്‍ ടൈലിന്റെ വിലയായ 3.25 ലക്ഷം രൂപയും നഷ്ട പരിഹാരമായി 1.50 ലക്ഷം രൂപയും നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ചു. തലശ്ശേരി ലിബര്‍ട്ടി പരഡൈസ് ഉടമ പി. വി ബഷീര്‍, കോഴിക്കോട് കുരിക്കള്‍ ടൈല്‍ സെന്റര്‍ മാനേജിങ് ഡയരക്ടറേയുംകജരിയ സിറാമിക് ഏരിയ മാനേജരെയും എതിര്‍ കക്ഷികളാക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഒരു മാസത്തിനകം തുക നല്‍കാന്‍ ഉത്തരവ്. വീഴ്ച വരുത്തിയാല്‍ 7% പലിശ നല്‍കണം. ലിബര്‍ട്ടി പാരഡൈസ് നവീകരണത്തിന് തറയില്‍ വിരിക്കാന്‍ 3.25 ലക്ഷം രൂപ നല്‍കി വാങ്ങിയ ടൈല്‍ പൊളിഞ്ഞു പോയതിനെ തുടര്‍ന്ന് മാറ്റിത്തരാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *