കോഴിക്കോട്: കോഴിക്കോട് ഡിസ്ട്രിക്ട് പോലിസ് പെന്‍ഷനേഴ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘം സെക്യൂരിറ്റ് സര്‍വീസ് ആരംഭിക്കുമെന്ന് പ്രസിഡന്റ് പി.സി രാജന്‍വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനും ന്യായമായ വേതനം ലഭിക്കുന്നതിനും തൊഴില്‍ സൃഷ്ടിക്കുന്നതിനും വേണ്ടി സൊസൈറ്റി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്യാന്‍ താല്‍പര്യമുള്ള 21നും 60നും ഇടില്‍ പ്രായമുള്ള സ്ത്രീ-പുരുഷന്മാരില്‍ നിന്നും ഡിസംബര്‍ 10 വരെ അപേക്ഷ സ്വീകരിക്കും. സെക്യൂരിറ്റി സര്‍വീസ് ആവശ്യമുള്ളവര്‍ ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0495 2726000, 9447607300. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി എം.കെ ബാബു, സെക്യൂരിറ്റി കണ്‍വീനറും ഡയരക്ടറുമായ രവീന്ദ്രന്‍ കൊമ്പിലാട്ട്, ഡയരക്ടര്‍മാരായ കെ.ആര്‍ ബാലകൃഷ്ണന്‍, കെ. രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.