തിരുവനന്തപുരം: മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കര്ഷകന് ആവശ്യപ്പെടുന്ന ഏതുസമയത്തും വീട്ടിലെത്തി ചികിത്സിക്കാന്‍, ബ്ലോക്ക് തലത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വെറ്ററിനറി ആംബുലന്‍സ് സേവനം ലഭ്യമാക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ വെറ്ററിനറി ബിരുദ പഠനം പൂര്‍ത്തിയാക്കിയവരുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോള്‍ സെന്റര്‍ വഴി ചികിത്സ ഏകീകരിക്കുന്ന സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നും അടിയന്തിര പ്രാധാന്യമുള്ള മരുന്നുകള്‍ എല്ലാ ജില്ലകളിലും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
മൃഗചികിത്സയ്ക്ക് പുറമേ ഉടമസ്ഥരുടെ മാനസികാവസ്ഥയും മനസ്സിലാക്കി സേവനം നല്കുന്ന തലത്തിലേക്ക് ഓരോ യുവ ഡോക്ടര്‍മാരും ഉയരണമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയരക്ടര്‍ ഡോ.എ കൗശിഗന് ഐ.എ.എസ് പറഞ്ഞു. തിരുവനന്തപുരം പേരൂര്‍ക്കട കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ ആസ്ഥാനത്ത് വച്ച് നടന്ന പരിപാടിയില്‍ ഡോ.വി.എം ഹാരിസ് (പ്രസിഡന്റ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ ) അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഡോ. കെ. വിജയകുമാര്‍ (ഡീന്‍ വെറ്ററിനറി കോളേജ് മണ്ണൂത്തി), അഡീഷണല്‍ ഡയരക്ടര്‍മാരായ ഡോ. കെ. സിന്ധു, ഡോ. വിന്നി ജോസഫ്, ഡോ. ജിജി മോന് ജോസഫ്, ഡോ.ആര്. രാജീവ് (എം.ഡി, കെ.എല്‍.ഡി ബോര്‍ഡ് ), ഡോ. എ. എസ് ബിജുലാല്‍ (എം.ഡി, മീറ്റ് പ്രോഡക്ടസ് ഓഫ് ഇന്ത്യ), ഡോ.പി. സെല്‍വ കുമാര്‍ (എം.ഡി, കേരള സ്റ്റേറ്റ് പൗള്‍ട്ടറി ഡെവലപ്പ്മെന്റ് കോര്പറേഷന്), ഡോ.കെ.ആര് ബിനു പ്രശാന്ത് (ചെയര്മാന് സി.വി.ഇ സബ്കമ്മിറ്റി കെ.വി.സി), ഡോ. നൗഫല്‍ ഇ.വി ( ചെയര്മാന് ഐ ടി: ഇന്‍ഫ്രാസ്ട്രക്ചര്‍ സബ് കമ്മിറ്റി കെ.വി.സി), ഡോ. ഇര്‍ഷാദ്.എ (സെക്രട്ടറി IVA കേരള) എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. ഡോ. ഹരികുമാര്‍. ജെ (ചെയര്മാന് എക്സിക്യൂട്ടീവ് കമ്മിറ്റി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍,) സ്വാഗതവും ഡോ. നാഗരാജ.പി (രജിസ്ട്രാര്‍ , കെ.വി.സി) നന്ദിയും പറഞ്ഞു.