സെനഗലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി നെതര്‍ലാന്‍ഡ്സ്
ദോഹ: ഗ്രൂപ്പ് എയിലെ മത്സരത്തില്‍ സെനഗലിലെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഓറഞ്ചുപ്പട പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണത്തോടെ കളിക്കുന്ന നെതര്‍ലാന്‍ഡ്‌സിനെയാണ് കാണാന്‍ കഴിഞ്ഞത്. സാദിനോ മാനേ എന്ന സൂപ്പര്‍ താരത്തിന്റെ കുറവ് സെനഗല്‍ ടീമിന്റെ കളിയില്‍ തെളിഞ്ഞു കാണാമായിരുന്നു. ആയിരുന്നെങ്കിലും അവരുടെ ഇതിഹാസത്തിന്റെ അഭാവം കളത്തില്‍ പ്രകടമായിരുന്നു.
ഡച്ച് നിരയേക്കാള്‍ ആക്രമണത്തിന്റെ മൂര്‍ച്ച കൂടുതല്‍ പുറത്തെടുത്തത് ആഫ്രിക്കന്‍ ശക്തികള്‍ തന്നെയായിരുന്നു. ഇസ്മാലിയ സാര്‍ ആയിരുന്നു സെനഗലിന്റെ തുറുപ്പ് ചീട്ട്. അവസരങ്ങള്‍ ഉണ്ടാക്കിയെടുത്ത് കൊണ്ട് വാറ്റഫഡ് എഫ്‌സി താരം ഡച്ച് പ്രതിരോധത്തിന് നിരന്തരം തലവേദനകള്‍ സൃഷ്ടിച്ചു. 84-ാം മിനിറ്റില്‍ ഹെഡര്‍ ഗോളിലൂടെ ഗ്യാപ്‌കോയാണ് നെതര്‍ലാന്‍ഡ്‌സിനെ മുന്നിലെത്തിച്ചത്. പകരക്കാരനായി വന്ന ക്ലാസനിലൂടെ എക്‌സ്ട്രാടൈമില്‍ നെതര്‍ലാന്‍ഡ്‌സ് അവരുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഡീപെയുടെ ഷോട്ട് മെന്‍ഡി തടുത്തെങ്കിലും കാലിലേക്ക് വന്ന പന്ത് അനായാസം ക്ലാസന്‍ വലയിലാക്കി.