ഇറാന്റെ വലനിറച്ച് ഇംഗ്ലണ്ട്

ഇറാന്റെ വലനിറച്ച് ഇംഗ്ലണ്ട്

ഇംഗ്ലണ്ട്-6 ഇറാന്‍-2

ദോഹ: ഗ്രൂപ്പ് ബിയില്‍ ഇറാനെ ഗോള്‍മഴയില്‍ ആറാടിച്ച ആറടിച്ച് ഇംഗ്ലണ്ട്. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇംഗ്ലളണ്ടിന് ഇറാന്‍ പോന്ന ഒരു എതിരാളിയേ അല്ലായിരുന്നു. കആദ്യപകുതിയില്‍ തന്നെ ഇംഗ്ലണ്ട് മൂന്ന് ഗോളിന് മുന്നിലായിരുന്നു. ആദ്യ മിനിറ്റുകളില്‍ തന്നെ ഏറിയ പങ്ക് ബോള്‍ പൊസിഷനും നേടി കളത്തില്‍ ഇംഗ്ലണ്ട് മേധാവിത്വം ഉറപ്പിക്കുന്ന കാഴ്ചയായിരുന്നു. 35-ാം മിനിട്ടില്‍ ബെല്ലിംഗ്ഹാമാണ് ഇംഗ്ലണ്ടിന്റെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. 43-ാം മിനിറ്റില്‍ ബുക്കായോ സാക്കയിലൂടെ ഇംഗ്ലണ്ട് അടുത്ത ഗോള്‍ സ്വന്തമാക്കി. 45ാം മിനിട്ടില്‍ സ്‌റ്റെര്‍ലിങ് ഇംഗ്ലണ്ട് ലീഡ് മൂന്നായി ഉയര്‍ത്തി. 62ാം മിനിട്ടില്‍ സാക്കാ തന്റെ രണ്ടാമത്തെ ഗോള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ 71ാം മിനിട്ടില്‍ റാഷ്‌ഫോര്‍ട്ട് അഞ്ചാം തവണയും ഇറാന്റെ വല കുലുത്തി. 90ാം മിനിട്ടില്‍ ഗ്രീലിഷ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഇറാന്റെ രണ്ട് ഗോളും മെഹദി തരൈമിയുടെ വകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *