ഇതിഹാസം ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ അരനൂറ്റാണ്ട് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി

ഇതിഹാസം ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ അരനൂറ്റാണ്ട് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി

ദുബായ്: വീക്ഷണം പുറത്തിറക്കിയ ‘ഇതിഹാസം ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ അരനൂറ്റാണ്ട്’ എന്ന പുസ്തകത്തിന്റെ ദുബായ് ഇ.സി.എച്ച് ഡിജിറ്റലിലേക്കുള്ള പതിപ്പുകള്‍ ദുബായില്‍ നടന്ന ചടങ്ങില്‍ യു.എ.ഇയിലെ അറബ് പൗരപ്രമുഖന്‍ അലി അല്‍ കാബി ഏറ്റുവാങ്ങി. ചടങ്ങില്‍ യു.എ.ഇലെ കലാ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മാധ്യമ മേഖലകളിലെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തേ സ്തുത്യര്‍ഹമായ സേവന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ചിരന്തന സാംസ്‌കാരിക വേദി പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദ് അലിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ പുന്നക്കന്‍ മുഹമ്മദ് അലി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ പി.എം അബ്ദുറഹ്‌മാന്‍, ഫാരിസ് ഫൈസല്‍, ജംഷാദ് അലി, അംജദ് ചേലേമ്പ്ര, അഫ്‌നാസ് മേക്കിലാട്ട് എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *