സാമൂഹിക ഐക്യം കാത്തു സൂക്ഷിക്കണം: വിസ്ഡം സോണല്‍ കോണ്‍ഫറന്‍സ്

സാമൂഹിക ഐക്യം കാത്തു സൂക്ഷിക്കണം: വിസ്ഡം സോണല്‍ കോണ്‍ഫറന്‍സ്

മെഡിക്കല്‍ കോളേജ്: വിദ്വേഷവും, വെറുപ്പും ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്ന വര്‍ത്തമാനകാലത്ത് സാമൂഹിക ഐക്യം കാത്തുസൂക്ഷിക്കുവാനും, വീണ്ടെടുക്കുവാനും എല്ലാ വിഭാഗം ജനങ്ങളും ത്യാഗപൂര്‍ണമായ പരിശ്രമങ്ങള്‍ നടത്തണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച സോണല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. ധാര്‍മികതയുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തിലാണ് സോണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

ബോധപൂര്‍വ്വം സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നവര്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണം. പ്രഭാഷണങ്ങളുടേയും മറ്റും അടര്‍ത്തി മാറ്റിയ ഭാഗങ്ങള്‍ പ്രചരിപ്പിക്കുകയും ഇതര മതസ്ഥര്‍ക്കിടയില്‍ വെറുപ്പ് വളര്‍ത്തുകയും ചെയ്യുന്നവരെ കര്‍ശനമായി ശിക്ഷിക്കണമെന്നും സോണല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.ജനങ്ങളുടെ അടിസ്ഥാന ജീവിതം ദുഃസ്സഹമാകുന്ന തരത്തിലുള്ള വിലക്കയറ്റം തടയുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിര നടപടി സ്വീകരിക്കണം.

മെഡിക്കല്‍ കോളേജ് മണ്ഡലം കോണ്‍ഫെറന്‍സ് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹുസൈന്‍ കാവന്നൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്റ്റുഡന്റസ് അംഗം അജ്മല്‍, ജില്ലാ ഭാരവാഹികളായ അഷ്‌റഫ് കല്ലായി അഷ്‌കര്‍ (യൂത്ത് ), അസ്ലം (സ്റ്റുഡന്റസ് )എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി അബ്ദുറഹ്‌മാന്‍ കെ.പി സ്വാഗതവും ഇബ്രാഹിം കെ.വി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടി.എം ആലി (പ്രസിഡന്റ്), അബ്ദുറഹിമാന്‍ കെ.പി, സുബൈര്‍ (വൈസ് പ്രസിഡന്റുമാര്‍), ഇബ്രാഹിം കെ.വി (സെക്രട്ടറി), സൈതലവി എ.പി, സിദ്ദിഖ് പെരുമണ്ണ, ജാഫര്‍ ഷെരീഫ് (ജോയിന്റ് സെക്രട്ടറിമാര്‍), ടി.എം അഹ്‌മദ് (ട്രഷറര്‍).

 

Share

Leave a Reply

Your email address will not be published. Required fields are marked *