സഹകരണ സ്ഥാപനങ്ങളിലെ കലക്ഷന്‍ ഏജന്റുമാരുടെ ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റ് സമരവേദിയാക്കും: കെ. മുരളീധരന്‍ എം.പി

സഹകരണ സ്ഥാപനങ്ങളിലെ കലക്ഷന്‍ ഏജന്റുമാരുടെ ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റ് സമരവേദിയാക്കും: കെ. മുരളീധരന്‍ എം.പി

കോഴിക്കോട്: കൊവിഡ് കാലത്തടക്കം സ്വന്തം ജീവന്‍ പണയംവച്ച് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്കെത്തിച്ച സഹകരണ സ്ഥാപനങ്ങളിലെ കലക്ഷന്‍ ഏജന്റുമാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരവേദി സെക്രട്ടറിയേറ്റാക്കുമെന്ന് കോ-ഓപറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കലക്ടേഴ്‌സ് അസോസിയേഷന്‍ (CBDCA) പ്രസിഡന്റ് കെ. മുരളീധരന്‍ എം.പി പറഞ്ഞു. സഹകരണ സ്ഥാപനങ്ങളില്‍ ഒഴിവു വരുന്ന നിയമനങ്ങളില്‍ 25 ശതമാനം ഈ മേഖലയിലുള്ളവര്‍ക്ക് അനുവദിക്കണമെന്ന തീരുമാനം നടപ്പാക്കണം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും എന്‍. ബാലകൃഷ്ണന്‍ സഹകരണവകുപ്പ് മന്ത്രിയുമായിരുന്ന കാലത്ത് നാലംഗ കമ്മീഷനെ നിയമിച്ചിരുന്നു.

ഈ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കാന്‍ തയ്യാറാവണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹകരണ മേഖല തകര്‍ക്കാന്‍ മത്സരിക്കുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി. വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാകലക്ട്രേറ്റിന് മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ് മുഖ്യപ്രഭാഷണം നടത്തി. സി.ബി.ഡി.സി.എ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. സരിജ ബാബു (കാസര്‍ക്കോട്), ഷര്‍മ്മിള (കണ്ണൂര്‍), കുഞ്ഞാലി മമ്പാട്ട് ( കോഴിക്കോട് ജില്ലാ സെക്രട്ടറി), വി.ജെ ലൂക്കോസ് (വയനാട്), എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അലി ചേന്ദമംഗല്ലൂര്‍ സ്വാഗതവും സെക്രട്ടറി അനൂപ് വില്യാപ്പള്ളി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *