വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു

വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു

കൊയിലാണ്ടി:നഗരസഭയിൽ മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. 2021- 22 വാർഷിക പദ്ധതിയുടെ ഭാഗമായി പത്ത് വിദ്യാർത്ഥികൾക്കാണ് ലാപ്‌ടോപ്പുകൾ നൽകിയത്. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു.

ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഇ.കെ.അജിത്ത്, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, വി.പി.ഇബ്രാഹിം കുട്ടി, വത്സരാജ് കേളോത്ത്, കെ.എം നന്ദനൻ എന്നിവർ സംസാരിച്ചു. ഡി.എസ് ദിൽന സ്വാഗതവും രജീഷ് വെങ്ങളത്ത് കണ്ടി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *