ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

കോഴിക്കോട്: പറമ്പില്‍ ബസാര്‍ മധുരം അയല്‍പക്ക വേദി നടത്തുന്ന ലഹരി വിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി ജനങ്ങള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. മഞ്ജുളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പി.എച്ച് താഹ ഉദ്ഘാടനം ചെയ്തു. പൂളകടവ് എസ്.എച്ച് പ്രൊവിന്‍ഷ്യല്‍ കോണ്‍വെന്റിലെ സിസ്റ്റര്‍ വിമല ജോസ് ക്ലാസ് നയിച്ചു. മധുരം ഭാരവാഹികളായ പി.ടി ജയപ്രകാശ്, നിഷ കോതങ്ങാട്ട്, പി.അബ്ദുറഹ്‌മാന്‍, ആര്‍.കെ ഇരവില്‍, ഇ. ചന്ദ്രന്‍, സിനി പ്രകാശ്, രാകേഷ് .കെ, രഞ്ജിത്ത് എന്‍.പി, ഷീബ അനിത എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *