റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം വിളംബര ജാഥ നവംബർ 23ന്

റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം വിളംബര ജാഥ നവംബർ 23ന്

കോഴിക്കോട്:നവംബർ 26 മുതൽ ഡിസംബർ ഒന്ന് വരെ വടകരയിൽ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ പ്രചാരണാർഥം നവംബർ 23 വൈകിട്ട് 3.30 ന് വിളംബര ജാഥ നടക്കും.
ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഘോഷയാത്ര ഒഴിവാക്കിയാണ് ജാഥ നടത്തുക. എസ് പി സി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് അടങ്ങുന്ന വിദ്യാർ ഥികൾ ഉൾപ്പെടെ 100 പേർ വിളംബര ജാഥയിൽ അണിനിരക്കും.
സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂളിൽ നിന്ന് ആരംഭിക്കുന്ന ജാഥ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. മേളയുടെ പ്രചാരണത്തിനായി സിനിമ താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചെറു വീഡിയോകൾ നിർമിക്കും. 26ന് രാവിലെ 11ന് മീഡിയ സെന്റർ ഉദ്ഘാടനം നടക്കും. പ്രചാരണ, മാധ്യമ കമ്മിറ്റി യോഗത്തിൽ കമ്മിറ്റി ചെയർപേഴ്‌സൺ എ. പ്രേമകുമാരി അധ്യക്ഷത വഹിച്ചു. കൺവീനർ കെ പി അനിൽകുമാർ, രാജീവൻ പറമ്പത്ത്, വടയക്കണ്ടി നാരായണൻ, പി രജനി, ആർ രൂപേഷ്, കെ.കെ അനിൽ, പി.കെ ഷിജിത്ത്, എൻ പി സുസ്മിത, പി.കെ സുനിൽ, റഷീദ് പാലേരി, ബിജുൽ ആയാടത്തിൽ, ഫ്രാൻസിസ് ജോഷി, ബി സജീഷ് എന്നിവർ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *