തിരുവനന്തപുരം: സി.പി.എം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി. ജയരാജന് പുതിയ ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി. 35 ലക്ഷം രൂപ വിലയുള്ള വാഹനം വാങ്ങാന്‍ അനുവദിച്ച് ഈ മാസം 17 ന് വ്യവസായവകുപ്പ് ഉത്തരവിറക്കി. ജയരാജന്റെ ശാരീരികാരോഗ്യം കൂടി പരിഗണിച്ചാണ് വാഹനം വാങ്ങാന്‍ വ്യവസായ മന്ത്രി പി. രാജീവ് അനുമതി നല്‍കിയത്.
സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്നതിനാല്‍ ചെലവുകള്‍ കുറയ്ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൂടാതെ സാമ്പത്തിക പ്രതിസന്ധിമൂലം പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് വിലക്കി നവംബര്‍ നാലിന് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഇതിന് ശേഷം സര്‍ക്കാര്‍ വാങ്ങിയത് ആറ് കാറുകളാണ്.
നവംബര്‍ നാലിന് ശേഷം സര്‍ക്കാര്‍ വാങ്ങിയ വാഹനങ്ങളും ചെലവും:
- മന്ത്രി റോഷി അഗസ്റ്റിന്‍ – 33 ലക്ഷം (ഇന്നോവ ക്രിസ്റ്റ)
- മന്ത്രി വി.എന്‍ വാസവന്‍ – 33 ലക്ഷം (ഇന്നോവ ക്രിസ്റ്റ)
- മന്ത്രി വി. അബ്ദുറഹിമാന്‍ – 33 ലക്ഷം (ഇന്നോവ ക്രിസ്റ്റ)
- മന്ത്രി ജി. ആര്‍. അനില്‍ – 33 ലക്ഷം (ഇന്നോവ ക്രിസ്റ്റ)
- ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് – 33 ലക്ഷം (ഇന്നോവ ക്രിസ്റ്റ)
- പി.ജയരാജന്‍ – 35 ലക്ഷം (ബുള്ളറ്റ് പ്രൂഫ് കാര്‍)