കോഴിക്കോട്: കമ്മ്യൂണിറ്റി നൂട്രിഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്ക് ജീവിത ശൈലി രോഗങ്ങളെ കുറിച്ച് അവബോധം നല്‍കുന്നതിനായി ‘ഡയബ് അറ്റ് ഈസ്’ (diab @ease) എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മാനാഞ്ചിറ സ്‌ക്വയറില്‍ വച്ച് നടന്ന പരിപാടി കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ എസ്. ജയശ്രീ ഉദ്ഘാടനം ചെയ്തു. ഷെറിന്‍ തോമസ് അധ്യക്ഷത വഹിച്ചു. സ്‌നാനി സുരേന്ദ്രന്‍, മിനു മരിയ എബ്രഹാം, ഫിദ ജബ, തനിഷ്മ കുമരേശന്‍, മൃദുല അരവിന്ദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡോക്ടര്‍ ഷാജി ശ്രീധര്‍, കുമരേശന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കമ്യൂണിറ്റി നൂട്രീഷന്‍ ഫോറം സ്ഥാപക മെമ്പര്‍ ഡോക്ടര്‍ സുപ്രിയ ഷാജി സ്വാഗതംവും ജ്യോതി ഷിനോജ്, സോണിയ കെ.ജോസഫ് നന്ദിയും പറഞ്ഞു.
പ്രമേഹ രോഗികള്‍ക്ക് ഒരു ദിവസം കഴിക്കാനുള്ള ഭക്ഷണ ക്രമം വേദിയില്‍ പ്രദര്‍ശിപ്പിച്ചു. കൂടാതെ ജങ്ക് ഫുഡുകള്‍ കഴിക്കുന്നതിലുള്ള ദോഷ വശങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്ന പോസ്റ്റര്‍ പ്രദര്‍ശനവും ഫോറത്തിലെ അംഗങ്ങള്‍ അവതരിപ്പിച്ച ഫ്യൂഷന്‍ നാടന്‍ പാട്ടും അരങ്ങേറി.