ചീഫ് ജസ്റ്റിസിന്റെ കാറിന് നേരെ അതിക്രമം; ഒരാള്‍ അറസ്റ്റില്‍

ചീഫ് ജസ്റ്റിസിന്റെ കാറിന് നേരെ അതിക്രമം; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ കാറിന് നേരെ ആക്രമം നടത്തിയയാള്‍ പിടിയില്‍. ജസ്റ്റിസ് എസ്. മണികുമാറിന്റെ കാറിന് നേരെ മദ്യലഹരിയിലായിരുന്നു ഇയാള്‍ ആക്രമം നടത്തിയത്. ഉടമ്പന്‍ ചോല സ്വദേശി ടിജോ ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി വല്ലാര്‍പാടം കണ്ടെയ്നര്‍റോഡില്‍ വച്ചായിരുന്നു അതിക്രമം. നെടുമ്പാശേരിയില്‍ വിമാനമിറങ്ങി എറണാകുളത്തെ തന്‍രെ ഔദ്യോഗിക വസതിയിലേക്ക് വരികയായിരുന്നു ജസ്റ്റിസ് മണികുമാര്‍

ചീഫ് ജസ്റ്റിസിന്റെ വാഹനം വല്ലാര്‍പാടത്തെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന ടിജോ തന്റെ വാഹനം വട്ടം വച്ച് ചീഫ് ജസ്റ്റിനെതിരെ തട്ടിക്കയറുകയായിരുന്നു. നീ തമിഴനല്ലേടാ എന്ന് ചോദിച്ചുവെന്നും പറയുന്നു. ഉടന്‍ തന്നെ പോലിസെത്തി ഇയാളെ മുളവുകാട് പോലിസ് സ്റ്റേഷനിലേക്ക് മാറ്റി. എന്നാല്‍, ഇന്നലെ നടന്നത് തനിക്കൊന്നും ഓര്‍മയില്ലന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലിസിനോട് പറഞ്ഞത്. സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേണം നടത്തിവരികയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *