കെ.പി സുധീരയ്ക്ക് തുര്‍ക്കിയില്‍ ആദരവ്

കെ.പി സുധീരയ്ക്ക് തുര്‍ക്കിയില്‍ ആദരവ്

ഇസ്താംബുള്‍: ബള്‍കാന്‍ യുറോപ്പ് മുതല്‍ ഏഷ്യാ മൈനര്‍ വരെ തുര്‍ക്കിയിലെ 10 നഗരങ്ങളില്‍ നടന്ന അഖില ഭാരതീയ കവി സമ്മേളനത്തില്‍ കെ.പി സുധീരയെ ബ്ലസ്ഡ് ലേഡി ഓഫ് ദ ടൈം, മിസ് ഹാട്രിക് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ചടങ്ങില്‍ എ.ഐ.പി.സി സ്ഥാപകന്‍ പ്രൊഫ.ഡോ. ലാറി ആസാദ് അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സണ്‍ പ്രൊഫ. സ്ട്രീംലെറ്റ് ധക്കാര്‍, മനോമതി കുര്‍മി, ജ്യോതി ബറാമി, പ്രൊഫ. ഫെമിനിന്‍ മറാക്, ഡോ. ജി.എസ് സരോജ സംബന്ധിച്ചു. ഇസ്താംബുള്‍ പ്രതിനിധി ആന്‍-ഡി-സില്‍വ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുത്തുകാരികള്‍ സംബന്ധിച്ചു. എഫീസസ്, ഹേജിയ സോഫിയ, കരിങ്കടല്‍, മെഡിറ്ററേനിയന്‍ കടല്‍, ഏജിയന്‍ കടല്‍, മര്‍മര, ബോസ് ഫോറസ് കടല്‍, പുരാതന ഗ്രീക്ക് പാമുക്കലെ, കിഴക്കന്‍ റോം, ഇസ്താംബുള്‍, എഫീസിയസ്, ബൈസാന്‍ഡിയം, അങ്കാര, ബുര്‍സ, ഇസ്മീര്‍ തുടങ്ങിയ സുപ്രധാനവും ചരിത്രപ്രാധാന്യവുമുള്ള സ്ഥലങ്ങള്‍ എഴുത്തുകാരികള്‍ സന്ദര്‍ശിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *