- റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി
- 700 പേര്‍ക്ക് പരിക്ക്
ജാക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ 46 പേര്‍ മരിച്ചു. അപകടത്തില്‍ 700 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യയുടെ പരുക്കേറ്റവരുടെയും സംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് അന്തര്‍ദേശീയ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
Sejauh ini Pusat Pengendalian Operasi (Pusdalops) BNPB mendapatkan sejumlah informasi dari beberapa daerah. Badan Penanggulangan Bencana Daerah (BPBD) Kabupaten Cianjur melaporkan, selain adanya korban meninggal dunia, empat warganya mengalami luka-luka. pic.twitter.com/SlocAk7cco
— BNPB Indonesia (@BNPB_Indonesia) November 21, 2022
പടിഞ്ഞാറന്‍ ജാവയിലെ സിയാഞ്ചൂര്‍ മേഖലയിലാണ് ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തില്‍ ആയിരത്തിലധികം വീടുകളും തകര്‍ന്നു. കൂടാതെ, നിരവധി ബഹുനില മന്ദിരങ്ങളും ഭൂകമ്പത്തില്‍ തകര്‍ന്നു. നിരവധി പേര്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ഇടയില്‍ കുടുങ്ങിയിട്ടുണ്ട്. പട്ടാളവും പോലിസും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് സിയാഞ്ചുര്‍ ഭരണത്തലവന്‍ ഹെര്‍മന്‍ സുഹെര്‍മന്‍ പറഞ്ഞു.