കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ വായ്പ പിരിവുകാര്‍ കലക്ടറേറ്റ് ധര്‍ണ നടത്തുന്നു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 21ന് രാവിലെ 10 മണിക്ക് കോഴിക്കോട് കലക്ടറേറ്റിലാണ് ധര്‍ണ നടത്തുന്നത്.
ഒരു വര്‍ഷം വിതരണം ചെയ്ത ക്ഷേമപെന്‍ഷന്റെ ഇന്‍സെന്റീവ് ഉടന്‍ അനുവദിക്കുക, കലക്ഷന്‍ ഏജന്റ്മാരുടെ പെന്‍ഷന്‍ സ്‌കീമിലെ അപാകത പരിഹരിച്ച് ഉടന്‍ നടപ്പില്‍ വരുത്തുക, കലക്ഷന്‍ ഏജന്റ്മാരെ ഫീഡര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സി.ബി.ഡി.സി.എ കേരള സംസ്ഥന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ടറേറ്റിലേക്ക് ധര്‍ണ നടത്തുന്നത്.
സി.ബി.ഡി.സി.എ സംസ്ഥാന പ്രസിഡന്റ് കെ.മുരളീധരന്‍ എം.പി ധര്‍ണ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ മുഖ്യപ്രഭാഷണവും ദിനേശ് പെരുമണ്ണ (സി.ബി.ഡി.സി.എ ജനറല്‍ സെക്രട്ടറി അധ്യക്ഷത വഹിക്കും. കെ. രാജീവ് (ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്) ആശംസയര്‍പ്പിക്കും.