വേങ്ങേരി:കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ വേങ്ങേരി നഗര കാർഷിക മൊത്ത വിപണന കേന്ദ്രത്തിൽ ആരംഭിക്കുന്ന ‘വേങ്ങേരി അഗ്രി ഫെസ്റ്റ് ‘ ലോഗോ മേയർ ഡോ.ബീന ഫിലിപ്പ് പ്രകാശനം ചെയ്തു. ഈ ജങ്ഷന് ‘അഗ്രി മാർക്കറ്റ് ജംഗ്ഷൻ’ എന്ന് നാമകരണം ചെയ്യുന്നത് കോർപറേഷൻ പരിഗണിക്കുമെന്ന് മേയർ അറിയിച്ചു. ഡിസംബർ 22 മുതൽ 31 വരെയാണ് ഫെസ്റ്റ്.
മാർക്കറ്റ് സെക്രട്ടറി പി. ആർ. രമാദേവി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം പി. ഗവാസ് ബ്രോഷർ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഓഫീസർ ഇ. എസ്. മിനി, മാർക്കറ്റ് അസി. സെക്രട്ടറി അജയ് അലക്സ്, സംഘാടക സമിതി ചെയർമാൻ കെ. ജയൻ, കൺവീനർ നാരായണൻ കൽപകശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.