കോഴിക്കോട്: വാരിയേഴ്സ് മാടായിയുടെ ഔദ്യോഗിക ഓഫീസ് ഉദ്ഘാടനം മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് കായിക്കാരന്‍ നിര്‍വഹിച്ചു. മാടായിയുടെ മണ്ണില്‍ ഒരുപുതിയ ഉണര്‍വാണ് വാരിയേഴ്സ് മാടായി എന്ന് പഞ്ചായത് പ്രസിഡന്റ് പറഞ്ഞു. ലോകം എല്ലാം ഓണ്‍ലൈന്‍ ആയി മാറികൊണ്ടിരിക്കുമ്പോള്‍ വാരിയേഴ്സ് മാടായി ഒരു ഹെല്‍പ് ഡെസ്‌ക് പോലെ ഈ ഓഫീസ് പ്രവര്‍ത്തിക്കാന്‍ ഒരുക്കുന്നത് വളരെ അതികം സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹംകൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വാരിയേഴ്സ് മാടായിക്ക് വേണ്ടി കേരളോത്സവം 2022ല്‍ 100 , 200 മീറ്റര്‍ ഇനങ്ങളില്‍ മത്സരിച്ചു ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഷ്‌കറിന് ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് സമ്മാനിച്ചു. മാടായി പഞ്ചായത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും വാര്‍ഡ് മെമ്പര്‍ കൂടിയായ റഷീദ മുഖ്യപ്രഭാഷണം നടത്തി. വാരിയേഴ്സ് മാടായി പ്രസിഡന്റ് ഡോ. മുനീബ് മുഹമ്മദ് അലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. മുനാഷ് മുഹമ്മദ് അലി , സാമൂഹിക പ്രവര്‍ത്തകന്‍ സേവിയര്‍, കരീം ഹാജി, മുഹമ്മദ് മാടായി, ശംസുദ്ധീന്‍ , നസീഫ് മാടായി , മെഹബൂബ് കുഞ്ഞിപ്പള്ളി , അജ്മല്‍ കുഞ്ഞിപ്പള്ളി , മുഹമ്മദ് സബാഹ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വാരിയേഴ്സ് മാടായിയുടെ വിദേശത്തുള്ള മെമ്പര്‍മാര്‍ ഓണ്‍ലൈനായി ആശംസകള്‍ നേര്‍ന്നു. വാരിയേഴ്സ് മാടായി ജനറല്‍ സെക്രട്ടറി ആസിഫ് എം.എം സ്വാഗതവും ട്രഷറര്‍ അരുണ്‍ കുമാര്‍ നന്ദിയും പറഞ്ഞു.