മോദിസര്‍ക്കാര്‍ സി.പി.എമ്മിനെ നിരോധിക്കാന്‍ തീരുമാനിച്ചാല്‍ അതിനെതിരേ പ്രതികരിക്കാന്‍ രാഹുല്‍ഗാന്ധിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മുന്നിലുണ്ടാവും: രമ്യ ഹരിദാസ് എം.പി

മോദിസര്‍ക്കാര്‍ സി.പി.എമ്മിനെ നിരോധിക്കാന്‍ തീരുമാനിച്ചാല്‍ അതിനെതിരേ പ്രതികരിക്കാന്‍ രാഹുല്‍ഗാന്ധിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മുന്നിലുണ്ടാവും: രമ്യ ഹരിദാസ് എം.പി

തലശ്ശേരി: കേന്ദ്രസര്‍ക്കാരും നരേന്ദ്രമോദിയും സി.പി.എമ്മിനെ നിരോധിക്കണമെന്ന് എപ്പോഴെങ്കിലും തീരുമാനിച്ചാല്‍ അതിനെതിരേ ആദ്യം പ്രതികരിക്കുന്നത് രാഹുല്‍ ഗാന്ധിയും ഇന്ത്യനാഷണല്‍ കോണ്‍ഗ്രസുമായിരിക്കുമെന്ന് രമ്യ ഹരിദാസ് എം.പി. എതിര്‍ക്കുന്നവരെയും ചേര്‍ത്തു നിര്‍ത്തുന്നതാണ് കോണ്‍ഗ്രസ് നിലപാട്. രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ പ്രസ്ഥാനമാണ്. ഇന്ദിരാ പ്രിയദര്‍ശിനിയും രാജീവ് ഗാന്ധിയും രാജ്യത്തിനുവേണ്ടിയാണ് ജീവന്‍ ബലിയര്‍പ്പിച്ചത്. നിരവധി സ്വാതന്ത്ര സമര സേനാനികള്‍ രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയവരാണ്. ബി.ജെ.പിക്കോ പിണറായി വിജയന്റെ സി.പി.എമ്മിനോ ഇത് പറയാനാവില്ല. കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ചമ്പാട് അരയാക്കൂലിലെ ചോതാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് സംഘടിപ്പിച്ച ഇന്ദിരാജി അനുസ്മരണയോഗവും പ്രവര്‍ത്തന കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.പി.
ബ്ലോക്ക് പ്രസിഡന്റ് വി.സി പ്രസാദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെംബര്‍ വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, വി.എന്‍ ജയരാജ്, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ് കെ.പി സാജു എന്നിവര്‍ സംസാരിച്ചു. അഡ്വ. സി.വി അരുണ്‍, എന്‍.കെ പ്രേമന്‍, വി. ദിവാകരന്‍ മാസ്റ്റര്‍, പി. ഭരതന്‍, സി.പി പ്രസില്‍ബാബു, കെ.എം പവിത്രന്‍ മാസ്റ്റര്‍, ടി.പി വസന്ത, സന്ദീപ് കെ.എം, പി. ദിനേശന്‍, എം. ഉദയന്‍, എം.പി പ്രമോദ് നേതൃത്വം നല്‍കി. കെ. ശശിധരന്‍ മാസ്റ്റര്‍ സ്വാഗതവും ടി.പി പ്രേമനാഥന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *